കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങൾ കാണാൻ പ്രവാസി ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അവസരം. പ്രീ സീസൺ ടിക്കറ്റുകൾക്കായുള്ള ലിങ്ക് ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട പങ്കുവെച്ചു. മഞ്ഞപ്പടയുടെ വെബ്ബ്സൈറ്റിലൂടെ ടിക്കറ്റ് സ്വന്തമാക്കാൻ ആരാധകർക്ക് കഴിയും.
സെപ്റ്റംബർ നാലിനാണ് പ്രീ സീസൺ തുടങ്ങുക. ഇപ്പോൾ പ്രവാസി ആരാധകർക്ക് മാത്രമാണ് കളി കാണാൻ അവസരം. സെപ്റ്റംബർ 28 വരെ ബ്ലാസ്റ്റേഴ്സ് യൂഎഈയിൽ തുടരും.
മിച്ചി സ്പോർട്സ് ഹാളുമായി സഹകരിച്ചാകും കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ പര്യടനം ആരംഭിക്കുക. നാല് ആഴ്ച ദൈർഘ്യമുള്ള പ്രീസീസൺ ആണ് ബ്ലാസ്റ്റേഴ്സ് പ്ലാനിട്ടിരിക്കുന്നത്
-Advertisement-