ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ അങ്ങനെ കപ്പടിക്കണ്ട. കലാശപ്പോരാട്ടത്തിൽ ചെന്നൈ സിറ്റിയോട് തോറ്റ് കൊടുത്ത് മോഹൻ ബഗാൻ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബാഗാണ് തോൽവി വഴങ്ങിയത്. മാൻസി, നെസ്റ്റർ, സാൻഡ്രോ എന്നിവരാണ് ചെന്നൈ സിറ്റിക്കായി ഗോളടിച്ചത്.
മോഹൻ ബഗാന്റെ ആശ്വാസ ഗോൾ നേടിയത് വില്യമാണ്. ജയത്തോടെ ലീഗിൽ ചെന്നൈ സിറ്റിക്ക് ലീഗിൽ 40 പോയന്റായി. ഇനി നാല് പോയന്റ് നേടിയാൽ സുഖമായി ചെന്നൈക്ക് കപ്പടിക്കാം.
-Advertisement-