ജൂനിയർ ലീഗിൽ ഗോൾ മഴ പെയ്യിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഒഒന്നിനെതിരെ പത്ത് ഗോളുകളുടെ വമ്പൻ ജയമാണ് ബ്ലാസ്റ്റേഴ്സിന്റെ കുട്ടികൾ ഇന്ന് നേടിയത്. സ്കോർ ലൈൻ അക്കാദമിയാണ് ബ്ലാസ്റ്റേഴ്സിന് മുന്നിൽ തകർന്നടിഞ്ഞത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് വമ്പൻ ജയം നേടുന്നത്.
ആദ്യ രണ്ട് കളികളിലും 5 ഗോൾ മാർജിനിൽ ജയിക്കാൻ മഞ്ഞപ്പടക്കായിരുന്നു. ഇനി ഒരു സമനില കിട്ടിയാൽ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തം. കേരള ബ്ലാസ്റ്റേഴ്സിനായി മുഹമ്മദ് റംഷാദ് ഇന്ന് 4 ഗോളുകൾ അടിച്ചു. അലെക്സ് സിങ്, സിമറെൻ സിംഗ്, സെഹ്കോജങ്, സോറംസംഗ, ആദിൽ എന്നിവരും കേരള ബ്ലാസ്റ്റേഴ്സിനായി ഇന്ന് സ്കോർ ചെയ്തു.
-Advertisement-