ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷിച്ച് ഫ്രാൻസിന്റെ ലോകകപ്പ് കോച്ച് റെയ്മണ്ട് ഡൊമനിക്ക്. ഫ്രാൻസിനെ 2006 ലോകകപ്പിൽ ഫൈനൽ വരെ എത്തിച്ച പരിശീലകനാണ് റെയ്മണ്ട് ഡൊമനിക്ക്. അന്ന് നിർഭാഗ്യം കൊണ്ട് മാത്രമാണ് ഡൊമിനിക്കിനും ഫ്രാൻസിന്റെ യുവനിരയ്ക്കും ലോകകപ്പ് നഷ്ടമായത്.
2010 ലോകകപ്പിലും ഡൊമനിക് തന്നെ ആയിരുന്നു ഫ്രാൻസിന്റെ കോച്ച്. ഫുട്ബോൾ ലോകത്തെ പല വമ്പന്മാരും ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയിട്ടുണ്ട്. 250 ഓളം അപേക്ഷകരാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുള്ളത്.
-Advertisement-