മഞ്ഞു വീഴ്ച ചതിച്ചു, കാശ്മീരിൽ കുടുങ്ങി ഗോകുലം

ഇപ്പോൾ കാശ്മീരിൽ കുടുങ്ങിയിരികുകയാണ് ഗോകുലം. റിയൽ കാശ്മീരിനെതിരായ മത്സരത്തിനായാണ് ഗോകുലം കാശ്മീരിൽ എത്തിയത്. മത്സരശേഷം മടങ്ങാനിരുന്ന ഗോകുലത്തിനെ കനത്ത മഞ്ഞു വീഴ്ച ചതിച്ചു. മഞ്ഞ് വീഴ്ച്ച കാരണം വിമാനങ്ങൾ എല്ലാം റദ്ദാക്കിയിരിക്കുകയാണ്. അതേ സമയം ഫെബ്രുവരി 10നു ഐസോളിനെതിരെ കോഴിക്കോട് വെച്ച് ഗോകുലത്തിന് മത്സരമുണ്ടായിരുന്നു.

ഗോകുലത്തിന് കോഴിക്കോട് എത്തുക അസാധ്യമായതിനാൽ മത്സരം മാറ്റി വെച്ചിരുന്നു. ടീമിലെ മറ്റു സ്റ്റാഫുകൾ ബെംഗളൂരു, ചെന്നൈ വിമാനങ്ങൾ വഴി കോഴിക്കോടേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് ടീമിനെ മുഴുവൻ കോഴിക്കോട് എത്തിക്കാനാണ് ഗോകുലത്തിന്റെ ശ്രമം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here