കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സി തങ്ങളുടെ സീസണിലെ ആദ്യ ജയം തേടി ഇന്ന് ഡൽഹിയിൽ ഡൽഹി ഡൈനാമോസിനെ നേരിടും. കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ ചെന്നൈയിൻ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം തുടക്കത്തിലൂടെയാണ് കടന്നു പോവുന്നത്. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ചെന്നൈയിൻ ജയം മാത്രം ലക്‌ഷ്യം വെച്ചാവും ഇന്നിറങ്ങുക.
കഴിഞ്ഞ രണ്ടു മത്സരത്തിൽ മാത്രം 7 ഗോളുകൾ വഴങ്ങിയ പ്രതിരോധം തന്നെയാവും ചെന്നൈയിനിന്റെ തലവേദന. ലീഗിൽ ഒരു പോയിന്റ് പോലും നേടാത്ത ഓരോ ഒരു ടീമും ചെന്നൈയിനാണ്.
അതെ സമയം ഡൽഹി ഡൈനാമോസും സീസണിലെ ആദ്യ ജയം ജയം തേടിയാണ് സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം സമനിലയിൽ കുടുങ്ങിയ ഡൽഹി ഒരു മത്സരത്തിൽ പരാജയപ്പെടുകയും ചെയ്തിരുന്നു.
-Advertisement-