ലാ ലീഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ലൂയിസ് സുവാരസും ലയണൽ മെസ്സിയുമാണ് ബാഴ്സയുടെ ഗോളുകൾ അടിച്ചത്.
അത്ലറ്റിക്കോയുടെ വൻ മതിൽ മികച്ച സേവുകൾ നടത്തിയതിനാലാണ് സ്കോർ രണ്ടിൽ ഒതുങ്ങിയത്. ഡിയാഗോ കോസ്റ്റ ചുവപ്പ് കണ്ടു പുറത്തായത് അത്ലറ്റിക്കോ മാഡ്രിഡിന് തിരിച്ചടിയായി. ഈ ജയത്തോടെ 11 പോയന്റിന്റെ ലീ ഡി നേടാൻ ബാഴ്സലോണയ്ക്കായി.
-Advertisement-