മോശം റഫറിയിങ്ങിനെതിരെ അങ്കം കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പട

മോശം റഫറിയിങ്ങിനെതിരെ അങ്കം കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മ മഞ്ഞപ്പട. അന്ന് ഡൽഹി ഡൈനാമോസിനെതിരായ മത്സരത്തിലും പിന്നീട് പൂനെയ്ക്കെതിരായ മത്സരത്തിലും റഫറിയുടെ കഴിവ് കേടിനു വിലനൽകേണ്ടി വന്നത് ബ്ലാസ്റ്റേഴ്‌സ് ആണ്.

റഫറി ബ്ലാസ്റ്റേഴ്സിനെതിരെ തിരിഞ്ഞിരുന്നില്ലെങ്കിൽ ഉറപ്പായും ബ്ലാസ്റ്റേഴ്‌സ് ജയിച്ചേനെ. മത്സരത്തിലുടനീളം റഫറി ഓം പ്രകാശ് താക്കൂറിന്‌ സംഭവിച്ച പിഴവുകളാണ് ബ്ലാസ്റ്റേഴ്‌സിന് ജയം നിഷേധിച്ചത്. റഫറിയുടെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ നടന്ന് കൊണ്ടിരിക്കുന്നത്.

പ്രതിഷേധങ്ങളുടെ തുടർച്ചയായി മഞ്ഞപ്പടയും പ്രതിഷേധിക്കാൻ തീരുമാനിച്ചു. സോഷ്യൽ മീഡിയയിൽ ഉയർത്തുന്ന പ്രതിഷേധങ്ങൾ ഗാലറിയിലെ എത്തിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. ഇതിനാണ് ഇനി മഞ്ഞപ്പട തുടക്കം കുറിക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here