മഹേഷിന്റെ പ്രതികാരം, ഐ ലീഗിൽ ഷില്ലോങ്ങ് ലജോങ്ങിന് ജയം

ഐ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ഷില്ലോങ്ങ് ലജോങ്ങിന് തകർപ്പൻ ജയം. ഐസാളിനെ നേരിട്ട ലജോങ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം സ്വന്തമാക്കിയത്. മഹേഷിന്റെ മികച്ച രണ്ട് ഗോളുകളാണ് ലജോങിന് വിജയം ഒരുക്കിയത്.

പൂർണ്ണമായും ഇന്ത്യൻ താരങ്ങളെ മാത്രം ഇറക്കിയാണ് ഈ സീസണിൽ ഷില്ലോങ് ലജോങ് ഐലീഗ് കളിക്കുന്നത്. ആ തീരുമാനം തെറ്റിയില്ല എന്ന് ഇന്നത്തെ മത്സരം തെളിയിച്ചു. ഇരുപതാം മിനുട്ടിലും 51ആം മിനുറ്റിലും മഹേഷിന്റെ കരുത്ത് ഐസോൾ എഫ്സിയറിഞ്ഞു. 70ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ക്രോമയാണ് ഐസോളിന്റെ ഗോൾ നേടിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here