റെക്കോർഡുകൾ പഴങ്കഥയാക്കുകയെന്നത് റൊണാൾഡോയ്ക്ക് പുത്തരിയല്ല. ലാ ലീഗയിലെ പോലെ തന്നെ ഇറ്റലിയിലും റൊണാൾഡോ ചരിത്രമെഴുതുകയാണ്. ഒരു സീസണിൽ ഏറ്റവുമധികം ഗോളടിച്ച പോർച്ചുഗീസ് താരമെന്ന ബഹുമതിയാണ് സൂപ്പർ സ്റ്റാർ നേടിയത്. ഇറ്റാലിയൻ ലീഗിന്റെ ഫാസ്റ്റ് ഹാഫ് അവസാനിച്ചപ്പോൾ പതിമൂന്നാം ഗോൾ നേടിയാണ് റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കിയത്.
യുവന്റസിന്റെ തന്നെ താരമായിരുന്ന റൂയി ബറോസ് ആയിരുന്നു 12 ഗോളുമായി സീരി എ യിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോളടിച്ച താരം. ആ റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. ഈ സീസണിൽ യുവന്റസിൽ എത്തിയ റൊണാൾഡോ യുവന്റസിനൊപ്പം വമ്പൻ കുതിപ്പാണ് നടത്തുന്നത്.
-Advertisement-