ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ വമ്പൻ മാറ്റങ്ങളുറപ്പ്. ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് കൊൽക്കത്തൻ ശക്തികളെത്തിയെക്കും . ഈസ്റ്റ് ബെംഗാളും, മോഹന്‍ ബഗാനും കളിക്കുമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നുകഴിഞ്ഞു.
ഐഎസ് എല്ലിലേക്ക് പുതിയ രണ്ട് ടീമുകളെ ക്ഷണിച്ച് കൊണ്ടുള്ള ബിഡ് അടുത്തയാഴ്ച എ ഐ എഫ് എഫ് ക്ഷണിക്കുമെന്നും സൂപ്പര്‍ ക്ലബുകളായ ഈസ്റ്റ് ബെംഗാള്‍, മോഹന്‍ ബഗാന് എന്നീ ടീമുകള്‍ തന്നെയാകും അടുത്ത സീസണില്‍ പുതുതായി ലീഗിലെത്തുകയെന്നും ശക്തമായ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. കൊല്‍ക്കത്തന്‍ ക്ലബ്ബുകള്‍ക്ക് സ്പോണ്‍സര്‍മാരെ ലഭിച്ചത് ഇതിന്റെ മുന്നോടിയായിട്ടാണെന്നു സൂചനയുണ്ട് .
-Advertisement-