യുവേഫ ചാമ്പ്യൻസ് ലീഗിൽ കോപൻഹാഗനെ പരാജയപ്പെടുത്തി ബയേൺ മ്യൂണിക്ക്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബയേണിന്റെ വിജയം. മുസിയലയും മാതിയാസ് ടെലും ഗോളടിച്ചപ്പോൾ കോപൻഹേഗനായി ക്ലെസൺ ഗോളടിച്ചു. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകളിലെ 14-മത്സര വിജയത്തിന്റെ റെക്കോർഡ് തുടരുകയാണ് ബയേൺ മ്യൂണിക്ക്. ഇതോടെ ബയേൺ രണ്ടിൽ നിന്ന് രണ്ട് ജയം നേടി ഗ്രൂപ്പ് എയിൽ കുതിക്കുകയാണ്.
യൂറോപ്യൻ ഫുട്ബോളിലെ ഭാവിയാണ് താനെന്ന് വിളിച്ചു പറയുന്ന പ്രകടനത്തിലൂടെയാണ് മുസിയല ക്ലെസണിന്റെ ഗോൾ മടക്കിയത്. സൂപ്പർ സബ്ബായി ഇറങ്ങിയ മാതിയാസ് ടെലിലൂടെ ആയിരുന്നു ബയേണിന്റെ വിജയം. തോമസ് മുള്ളർ എന്ന മറ്റൊരു സബ്ബിന്റെ സമയോചിതമായ ഇടപെടലാണ് മാതിയാസ് ടെലിന്റെ ഗോളിന് വഴിവെച്ചത്.
-Advertisement-