കണക്ക് തീർക്കാൻ ബാക്കിയുണ്ട്, റയലിനായി ഫൈനലിൽ കാത്തിരിക്കുന്നെന്ന് മൊ. സലാ

കണക്ക് തീർക്കാൻ ബാക്കിയുണ്ടെന്നും റയൽ മാഡ്രിഡിനായി ഫൈനലിൽ കാത്തിരിക്കുന്നെന്നും ലിവർപൂൾ താരം മൊഹമ്മദ് സലാ. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ ലിവർപൂൾ ആണ്. റയൽ മാഡ്രിഡിന്റെ മാഞ്ചസ്റ്റർ സിറ്റിയോടുള്ള 3-2ന്റെ ജയത്തിന് ശേഷമാണ് സലായുടെ പ്രതികരണം.

ഇതിന് മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ പരിക്കേറ്റ് കളം വിടേണ്ടി വന്നിരുന്നു ഈജിപ്ഷ്യൻ സൂപ്പർ താരത്തിന്. സെർജിയോ റാമോസിൽ നിന്നും പരിക്കേറ്റ സലാ ഫൈനലിന്റെ ആദ്യ പകുതിയിൽ തന്നെ കളം വിട്ടിരുന്നു. പിന്നീട് ക്വിവിലെ ഫൈനലിൽ ബെയ്ലിന്റെ ഇരട്ട ഗോളുകളുടേയും ബെൻസിമയുടെ ഗോളിന്റെയും പിൻബലത്തിൽ റയൽ മാഡ്രിഡ് 3-1ന്റെ ജയത്തൊടെ കിരീടം ഉയർത്തിയിരുന്നു. മത്സരത്തിൽ സലായുടെ വില്ലനായി മാറിയ സെർജിയോ റാമോസ് റയൽ വിട്ട് പിഎസ്ജിയിലേക്ക് കളം മാറ്റി ചവിട്ടുകയും ചെയ്തു. മേയ് 29നാണ് പാരിസിൽ വെച്ച് ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here