ഖത്തർ ലോകകപ്പിലെ ഗോൾഡൻ ബൂട്ടിനായി മെസ്സിയും എംബപ്പെയും തമ്മിലാണ് പോരാട്ടം നടക്കുന്നത്. ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടുമ്പോൾ ആർക്കൊപ്പം ആയിരിക്കും ഗോൾഡൻ ബൂട്ട് എന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോൾ ആരാധകർ. മെസ്സിക്കും 5 ഗോളുകൾ എംബപ്പെക്കും അഞ്ചു ഗോളുകൾ എന്ന നിലയിലാണ് ഇപ്പോൾ.
മെസ്സിക്ക് മൂന്ന് അസിസ്റ്റും എംബപ്പെക്ക് രണ്ട് അസിസ്റ്റും ആണ് ഈ ലോകകപ്പിൽ ഉള്ളത്. മെസ്സി അടിച്ച അഞ്ചിൽ മൂന്നെണ്ണവും പെനാൽറ്റിയാണ്. എംബപ്പെക്കും മെസ്സിക്കും പിറകിലായി ഫ്രാൻസിന്റെ ജിറൂഡും അർജന്റീനയുടെ അൽവാരെസും നാലു ഗോളുകളുമായുണ്ട്. ഇവർക്കും ഗോൾഡൻ ബൂട്ട് സാധ്യതകൾ ഉണ്ട്.
Race for the Golden Boot:
🇦🇷 Messi: 5 ⚽ (3 assists)
🇫🇷 Mbappé: 5 ⚽ (2 assists)
🇫🇷 Giroud: 4 ⚽ (0 assists)
🇦🇷 Alvarez: 4 ⚽ (0 assists)
-Advertisement-