ആരാധകരെ ഞെട്ടിച്ച് അർജന്റീന. പരാഗ്വെയെ കളിക്കളത്തിൽ നേരിടുമ്പോൾ സൂപ്പർ താരം ലയണൽ മെസ്സി സ്റ്റാർട്ട് ചെയ്യില്ല. ക്വാർട്ടർ ലക്ഷ്യം വെച്ച് അർജന്റീന ഇറങ്ങുമ്പോൾ മെസ്സി ബെഞ്ചിലിരിക്കും. പകരക്കാരനായി പാപു ഗോമസ് ആവും ആദ്യ ഇലവനിൽ കളിക്കുക.
നാളെ രാവിലെ 5.30നാണ് പരാഗ്വേക്കെതിരെ അർജന്റീന ഇറങ്ങുന്നത്. നാളെ ജയുച്ചാൽ ഉറപ്പായും മെസ്സിക്കും സംഘത്തിനും ക്വാർട്ടറിൽ കടക്കാം. ഇതുവരെ എല്ലാ കളികളിലും നിർണായകമായത് മെസ്സിയുടെ വെടിക്കെട്ട് പ്രകടനം ആയിരുന്നു.
-Advertisement-