എവേ ഗോൾ നിയമത്തോട് ടാറ്റ പറഞ്ഞ് യുവേഫ. വലിയ മാറ്റങ്ങളുമായി അഴിച്ച് പണി നടത്തി അടുത്ത സീസൺ മുതൽ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങൾ. ഇനി മുതൽ എവേ ഗോളുകൾ യുവേഫ ടൂർണമെന്റുകളിൽ ഇല്ല. 1965മുതലുള്ള നിയമമാണ് യുവേഫ പൊളിച്ചെഴുതിയത്. ഹോം ലെഗ് മത്സരങ്ങളിൽ ഗോൾ വഴങ്ങുമെന്ന് പേടിച്ച് പല ടീമുകളും ആക്രമിക്കാൻ മടി കാണിക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കാൻ വേണ്ടിയാണ് എവേ ഗോൾ നിയമം എടുത്ത് കളയുന്നതെന്ന് യുവേഫ പ്രസിഡന്റ് പറഞ്ഞു.
ഇനി മുതൽ രണ്ട് ലെഗിലുമുള്ള മത്സരങ്ങൾ ഡ്രോ ആയാൽ വൈകാതെ തന്നെ കളി എക്സ്ട്രാ ടൈമിലേക്ക് പോവും. അതിലും തീർപ്പായില്ലെങ്കിൽ കളി പെനാൽറ്റിയിലേക്ക് മാറും. എവേ ഗോൾ നിയമം കാരണം പലപ്പോളും കപ്പിനും ചുണ്ടിനും ഇടയിൽ കിരീടം നഷ്ടമായ ടീമുകൽക്ക് ഈ തീരുമാനം ആശ്വാസമാകും.
-Advertisement-