നെയ്മറിന് വിലക്ക്

പി.എസ്.ജിയുടെ സൂപ്പർ താരം നെയ്മറിന് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക്. ഫ്രഞ്ച് ലീഗിൽ ലില്ലെക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതിന് ശേഷമാണ് നെയ്മറിന് വിലക്ക് വന്നത്. പാരീസിൽ സ്‌ട്രാസ്ബർഗിനെതിരെയും സെയിന്റ് ഏറ്റിന്നെക്കെതിരെയുമുള്ള മത്സരങ്ങൾ നെയ്മർ കളിക്കില്ല. ലീഗ് 1ൽ ലില്ലെക്കെതിരായ കളിയിൽ രണ്ട് തവണ മഞ്ഞ കാർഡ് കണ്ടാണ് നെയ്മർ പുറത്തുപോയത്.

ലില്ലെ താരം തിയാഗോ ഡയലോയെ തള്ളിയതിനാണ് നെയ്മറിന് റഫറി രണ്ടാം മഞ്ഞ കാർഡും തുടർന്ന് ചുവപ്പ് കാർഡും കാണിച്ചത്. കൂടാതെ നെയ്മറുമായി കലിപ്പിലായ തിയാഗോ ഡയലോക്കും രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക് വാങ്ങിച്ചെടുത്തു. കളിയിൽ തിയാഗോ ഡയലോക്കും ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. മത്സരം കഴിഞ്ഞതിന് ശേഷംസ്റ്റേഡിയത്തിന്റെ ടണലിൽ വെച്ചും ഇരു താരങ്ങളും വീണ്ടും വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here