കോപ അമേരിക്കയിലെ അർജന്റീന – ബ്രസീൽ പോരാട്ടം കാണാൻ ആരാധകരും. ലാറ്റിനമേരിക്കൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്ത. ഞായറാഴ്ച നടക്കുന്ന ബ്രസീൽ vs അർജന്റീന ഫൈനൽ മത്സരത്തിൽ ഏകദേശം 2200ഓളം അർജന്റീന ആരാധകർക്ക് പങ്കെടുക്കാൻ അർജന്റീന ഫുട്ബോൾ ഫെഡറേഷൻ അവസരം ഒരുക്കും. പൂർണമായും ഹെൽത്ത് പ്രോട്ടോകോൾ അനുസരിച് ആവും കാണികൾ പങ്കെടുക്കുക.
ആർ ടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു ആണ് ഫൈനൽ കാണാൻ അവസരം ഒരുക്കുക. അർജന്റീനയുടെ മുൻതാരങ്ങളും കോച്ചുമാരും 2200 പേരിൽ ഉൾപ്പെടും. കാണികൾ ഇല്ലാതെ ഫുട്ബോൾ എന്നത് കാൽപ്പന്ത് കൊണ്ട് കവിതയെഴുതുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയാൻ സാധിക്കുകയുമില്ല.
-Advertisement-