വെർണറിനെ ചുളുവിലയ്ക്ക് റാഞ്ചി ചെൽസി

ജർമ്മൻ സൂപ്പർ സ്റ്റാർ തീമോ വെർണറിനെ ചുളുവിലയ്ക്ക് റാഞ്ചി ചെൽസി. വമ്പന്മാരെ മറികടന്നാണ് വെർണറിനെ ചെൽസി റാഞ്ചിയത്. നൂറ് മില്ല്യണോളം വാല്യൂ കൽപ്പിച്ചിരുന്ന വെർണറിനെ ചുളിവിലയ്ക്ക് സ്വന്തമാക്കിയതാണ് ചെൽസി. 48 മില്ല്യൺ യൂറോയോളം നൽകിയാണ് താരത്തെ സ്വന്തമാക്കിയതെന്നാണ് സൂചന.

2025 വരെയുള്ള കരാറിൽ ആകും വെർണർ ചെൽസിയിൽ ഒപ്പുവെക്കുക. ലിവർപൂളിനെ മറികടന്നാണ് വെർണരെ ചെൽസി നേടിയത്. ജർമ്മനിയിൽ ഈ സീസണിൽ 26 ഗോളുകളും 8 അസിസ്റ്റും വെർണർ നേടിയിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here