പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നോർവിചിനെതിരെ കൂറ്റൻ ജയം. എകപക്ഷീയമായ 4 ഗോളുകൾക്കാണ് യുണൈറ്റഡ് ഇന്ന് ഓൾഡ് ട്രാഫോഡിൽ നിന്ന് ജയിച്ചു കയറിയത്. ഈ ജയത്തോടെ 34 പോയിന്റുള്ള യുണൈറ്റഡ് നിലവിൽ അഞ്ചാം സ്ഥാനത്ത് തന്നെ തുടരും. നോർവിച് വെറും 14 പോയിന്റുമായി അവസാന സ്ഥാനത്താണ്.
മാർക്കസ് റാഷ്ഫോഡിന്റെ ഇരട്ട ഗോളുകളാണ് യുണൈറ്റഡ് ജയത്തിൽ ഇന്ന് നിർണായകമായത്. പീന്നാലെ മാർഷ്യലും ഗ്രീന്‍വുഡും മാഞ്ചെസ്റ്റർ യുണൈറ്റഡിന് വേണ്ടി ഗോളടിച്ചു.
-Advertisement-