അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ ആക്രമണ നിരയുടെ കുന്തമുനയായ അനികേത് ജാദവ് ഇന്ത്യൻ സൂപ്പർ ലീഗിലേക്കെത്തുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ ജംഷദ്പൂർ എഫ്സി ഈ യുവതാരത്തെ സ്വന്തമാക്കിയത്. ഇന്ത്യൻ ആരോസിനു വേണ്ടിയായിരുന്നു ഐ ലീഗിൽ അനികേത് ജാദവ് കളിച്ചിരുന്നത്.
ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി താരമായി വിശേപ്പിക്കപ്പെടുന്ന താരമാണ് അനികേത് ജാദവ്. 18കാരനായ താരത്തിന് മികച്ച ഭാവിയുണ്ടെന്നാണ് ഇന്ത്യൻ ഫുട്ബോൾ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. ചെന്നൈക്കെതിരെ ഇരട്ട ഗോളുകൾ നേടിയാണ് ഐ ലീഗിൽ ജാദവ് വരവറിയിച്ചത്.
-Advertisement-