സൂപ്പർ കപ്പ് സെമിയിൽ കടന്നു ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെന്നൈ സിറ്റിയുടെ തകർപ്പൻ ജയം. ബെംഗളൂരു ക്യാപ്റ്റൻ ഛേത്രിക്ക് പെനാൽറ്റിയിൽ പിഴച്ചപ്പോൾ ചരിത്രം സൃഷ്ടിച്ചത് ചെന്നൈ സിറ്റിയാണ്. നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സിക്ക് സെമി കാണാതെ ഈ സീസണിൽ പുറത്താകേണ്ടി വന്നു.
നെസ്റ്ററും പെഡ്രോ മാൻസിയുമാണ് ചെന്നൈ സിറ്റിക്ക് വേണ്ടി ഗോളടിച്ചത് . ബെംഗളൂരുവിന്റെ ആശ്വാസ ഗോൾ നേടിയത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ഛേത്രിയാണ്. ഇന്നത്തെ ജയം ചെന്നൈ ഗോൾ കീപ്പർ മൗറോയ്ക്കുള്ളതാണ്. തകർപ്പൻ സേവിലൂടെ ബെംഗളൂരുവിന്റെ തകർപ്പൻ ഷോട്ട് തട്ടിയകറ്റിയത് അദ്ദേഹമാണ്. പെഡ്രോ മാന്‍സിയുടെ ഈ സീസണിലെ ഈ സീസണിലെ 25ആം ഗോളായിരുന്നു ഇന്നത്തേത്.
-Advertisement-