ഇന്ത്യൻ സൂപ്പർ ലീഗിൽ തീ പാറിയ പൂനെ- എടികെ പോരാട്ടം. ഇരു ടീമുകളും രണ്ടു ഗോള് വീതമടിച്ച് പിരിഞ്ഞു. സമീപകാലത്തെ ഏറ്റവും മികച്ച ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഗാലറിയിൽ ആവേശം അലതല്ലി. പൂനെക്ക് വേണ്ടി റോബിൻ സിംഗ് ഗോളടിച്ചപ്പോൾ എ ടികെക്ക് വേണ്ടി ജയേഷ് റാണായും എഡി ഗാർസിയയും സ്‌കോർ ചെയ്തു. ആദ്യ പകുതിയിൽ എടികെ ക്ക് വിനയായത് ജോൺസൺ ജോണ്സണിന്റെ സെൽഫ് ഗോളാണ്.
എന്നാൽ ഏറെ വൈകാതെ ലെഫ്റ് ഫ്ലാങ്കിൽ നിന്നും തകർപ്പൻ ഗോളുമായി ജയേഷ് റാണാ എടികെക്ക് തുണയായി. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് എഡി ഗാർസിയ ലീഡ് കൊടുത്തു. എന്നാൽ മത്സരം അവസാനിക്കാനിരിക്കെ പതിനാലു മാസങ്ങൾക്ക് ശേഷം റോബിൻ സിങ്ങ് ഒരു ഗോളടിച്ച് സമനില പിടിച്ചു. ആരും ഏഴും സ്ഥാനങ്ങളിൽ ഉള്ള പൂനെക്കും എ ടികെക്കും ഈ സമനില വമ്പൻ തിരിച്ചടിയാണ്.
-Advertisement-