ബെംഗളൂരുവിനോട് ആദ്യ ജയം തേടി പൂനെ

ബെംഗളുരുവിനെതിരെ ആദ്യ ജയം തേടി പൂനെ സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങും. ഇതുവരെ പരസ്പരം നാല് തവണ നേരിട്ടപ്പോൾ ഒരു തവണ പോലും വിജയം നേടാൻ പൂനെക്കായിരുന്നില്ല. രണ്ട് തവണ ബെംഗളൂരു ജയിച്ചപ്പോൾ രണ്ടു തവണ മതസാരം സമനിലയിൽ കലാശിക്കുകയായിരുന്നു.

മോശം ഫോമിലുള്ള പൂനെക്ക് ഇന്ന് ജയം കൂടിയേ തീരു. രണ്ടു മത്സരങ്ങൾ കളിച്ച പൂനെ ഒന്ന് തോൽക്കുകയും ഒന്ന് സമനിലയാവുകയുമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ മഹാ ഡെർബിയിൽ മുംബൈ സിറ്റിയോട് ആണ് പൂനെ തോറ്റത്. ഇന്നത്തെ മത്സരം അവരുടെ ആദ്യ ഹോം മത്സരം കൂടിയാണ്. കഴിഞ്ഞ മത്സരങ്ങളിൽ പകരക്കാരനായി കളിച്ച മർസെലിഞ്ഞോ ബെംഗളുരുവിനെതിരെ ആദ്യ പതിനൊന്നിൽ ഇടം നേടുമെന്നാണ് കരുതപ്പെടുന്നത്.

ബെംഗളൂരുയാവട്ടെ കഴിഞ്ഞ സീസണിലെ മികച്ച ഫോം തുടർന്നുകൊണ്ടാണ് ഈ സീസൺ തുടങ്ങിയത്.  ഒരു മത്സരം ജയിക്കുകയും ഒരു മത്സരം സമനിലയിൽ കലാശിക്കുകയുമായിരുന്നു. മികച്ച എവേ റെക്കോർഡുള്ള ബെംഗളൂരു കഴിഞ്ഞ സീസണിൽ കളിച്ച 9 മത്സരങ്ങളിൽ 7 മത്സരവും ജയിച്ചിരുന്നു. മികച്ച ഫോമിലുള്ള ഛേത്രി – മികു സഖ്യത്തിലാണ് ബെംഗളൂരു പ്രതീക്ഷകൾ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here