ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റയെ പരാജയപ്പെടുത്തി പിഎസ്ജി സെമിയിൽ. ഒന്നിനെതിരെ രണ്ട് ഗോലുകൾക്കാണ് പിഎസ്ജി ജയിച്ചത്. 25 വർഷത്തിനിടെ ആദ്യമായാണ് പിഎസ്ജി ചാമ്പ്യൻസ് ലീഗ് സെമിയിൽ കടക്കുന്നത്. ഇഞ്ചുഫി ടൈമിൽ 142 സെക്കന്റിനിടക്ക് മാർക്വിനിയോസും മാക്സിം ചൂപ്പോ മോട്ടിംഗും പിഎസ്ജിയെ സെമിയിലെത്തിച്ചു. അറ്റലാന്റയുടെ ആശ്വാസ ഗോൾ നേടിയത് പസാലിചാണ്.
ഇന്ന് പ്ലേയർ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ട നെയ്മർ ജൂനിയറിന്റെ നേതൃത്വത്തിൽ പിഎസ്ജി ഉണർന്ന് കളിച്ചപ്പോൾ ആദ്യ ഗോൾ വഴങ്ങിയതും പ്രശ്നമാക്കാതെ ഇഞ്ചുറി ടൈമിലെ ഇരട്ട ഗോളിൽ പിഎസ്ജി ജയിച്ച് കയറി. രണ്ടാം പകുറ്റ്ജിയിൽ എംബപ്പെ വന്നത് മുതൽ പിഎസ്ജി കളിയുടെ ആധിപത്യം ഏറ്റെടുക്കുകയായിരുന്നു. സെമിയിൽ പിഎസ്ജി നേരിടേണ്ടത് ലെപ്സിഗും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാണ്.
-Advertisement-