ലീഗിൽ മികച്ച ഫോമിൽ നിൽക്കുന്ന രണ്ടു ടീമുകൾ ഇന്ന് ഏറ്റുമുട്ടും. നോർത്ത് ഈസ്റ്റിന്റെ ഗ്രൗണ്ടിൽ വെച്ചാണ് നോർത്ത് ഈസ്റ്റ് ജാംഷഡ്‌പൂർ പോരാട്ടം. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിനെ അവരുടെ ഗ്രൗണ്ടിൽ വെച്ച് മികച്ച ഒരു തിരിച്ചുവരവിലൂടെ തോൽപ്പിച്ചാണ് നോർത്ത് ഈസ്റ്റ് വരുന്നത്. അതെ സമയം കഴിഞ്ഞ മത്സരത്തിൽ എ.ടി.കെയോട് സമനില വഴങ്ങിയാണ് ജാംഷഡ്‌പൂർ വരുന്നത്.
ഇരു ടീമുകളും സീസണിൽ ഇതുവരെ പരാജയമറിയാതെയാണ് മുന്നേറുന്നത്. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരം പൊടിപാറുമെന്നു ഉറപ്പാണ്. നോർത്ത് ഈസ്റ്റ് മൂന്ന് മത്സരങ്ങളിൽ നിന്ന് 2 മത്സരങ്ങൾ ജയിക്കുകയും ഒരു മത്സരം സമനിലയിലാവുകയുമായിരുന്നു. അതെ സമയം മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു മത്സരം മാത്രമാണ് ജാംഷഡ്‌പൂർ ജയിച്ചത്. രണ്ടു മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയുമായിരുന്നു.
-Advertisement-