ഗോകുലം കേരള എഫ്സിയുടെ യുവതാരത്തെ സ്വന്തമാക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. കഴിഞ്ഞ സീസണ് ഐ ലീഗില്‍ ഗോകുലം കേരളാ എഫ് സിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ യുവതാരം പ്രൊവത് ലക്രയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമിലെത്തിച്ചു. ലക്രയെ ടീമിലെത്തിച്ച വിവരം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
Welcome to NorthEast United, Provat Lakra!
After an impressive season at Gokulam Kerala, the young defender makes his way to #NEUFC for the upcoming @IndSuperLeague season! 🙌#StrongerTogether #8States1United pic.twitter.com/D3KzLK4JuC
— NorthEast United FC (@NEUtdFC) August 6, 2018
20കാരനായ പ്രൊവത് ലക്ര മലബാറിയന്സിന് വേണ്ടി 15 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട് .ഐ ലീഗിലെ തകർപ്പൻ പ്രകടനമാണ് ലക്രയെ മറ്റു ക്ലബ്ബുകളുടെ ശ്രദ്ധകേന്ദ്രമാക്കി മാറ്റിയത്.