ഈ സീസൺ മുതൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഡ്രാഫ്റ്റ് ഉണ്ടാകില്ല ഉണ്ടായിരിക്കില്ല. യൂറോപ്പ്യൻ ക്ലബ്ബുകൾ പോലെ ട്രാൻസ്ഫർ മാർക്കറ്റ് വഴിയാണ് ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ താരങ്ങളെ സ്വന്തമാക്കേണ്ടത്. കഴിഞ്ഞ സീസണിൽ പുതിയ ടീമുകൾ ലീഗിൽ എത്തിയതു കാരണം മുഴുവൻ ടീമുകളും താരങ്ങളെ ഷാഫിൽ ചെയ്ത എടുക്കേണ്ടതാണ് വന്നു. ഐഎസ്എല്ലിന്റെ മുഖം തന്നെ മാറ്റി മറിച്ചേക്കാനാവുന്ന ഒരു തീരുമാനമാണ് അധികൃതർ കൈക്കൊണ്ടത്.
7 വിദേശ താരങ്ങൾ അടക്കം 25 താരങ്ങളെ ഒരോ ഐഎസ്എൽ ടീമിനും സ്വന്തമാക്കാം. ഇതിൽ രണ്ട് അണ്ടർ 22 താരങ്ങൾ ഉണ്ടാകണമെന്ന ക്ലോസിന് മാറ്റമില്ല.. ക്ലബുകൾക്ക് താരങ്ങളെ സ്വന്തമാക്കാൻ വേണ്ടി ചിലവഴിക്കാവുന്ന തുക 18 കോടിയിൽ നിന്ന് 17.5 കോടിയായി കുറച്ചിട്ടുണ്ട്. അതെ സമയം ക്ലബ്ബിലെ താരങ്ങളെ വിട്ട് കിട്ടുന്ന തുക ട്രാൻസ്ഫെറിനായി ചിലവഴിക്കാവുന്നതുമാണ്.
-Advertisement-