വീണ്ടും ഫുട്ബോൾ ലോകത്ത് നിന്ന് ഞെട്ടിക്കുന്ന കൊറോണ വാർത്ത. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറടക്കം മൂന്ന് താരങ്ങൾക്ക് കൊറോണ. പിഎസ്ജി മുന്ന് താരങ്ങൾ കൊറോണ ബാധിതരാണെന്ന് കൺഫോം ചെയ്തതിന് പിന്നാലെയാണ് ഫ്രഞ്ച് മാധ്യമങ്ങൾ അത് നെയ്മറും ഡിമരിയയും പരെഡെസുമാണെന്ന് റിപ്പോർട്ട് ചെയ്തത്. ബയേൺ മ്യൂണിക്കിനെതിരായ ഫൈനലിന് ശേഷം ഇബിസയിൽ അവധിക്കാലം ആഘോഷിക്കാൻ സൂപ്പർ താരങ്ങൾ പോയിരുന്നു.
അവിടെ നിന്നാണ് നെയ്മർ, ഡിമരിയ, പരെഡെസ് എന്നിവർക്ക് കൊറോണാ പിടിപെട്ടത്. ഫ്രഞ്ച് ലീഗിലെ പിഎസ്ജിയുടെ മത്സരങ്ങളുടെ കാര്യം ഇപ്പോൾ അവതാളത്തിലായി. സെപ്റ്റംബർ 10ന് ലീഗ് വണിലെ ആദ്യ മത്സരം കളിക്കേണ്ട ടീമാണ് പി എസ് ജി. ഒരു ടീമിലെ നാലുപേർക്ക് പൊസിറ്റീവ് ആയാൽ തന്നെ പരിശീലനം പോലും നടത്തരുതെന്നാണ് ഫ്രഞ്ച് ലീഗ് പറയുന്നത്. നെയ്മറിനും ഡി മരിയക്കും കൊറോണ വന്നത് ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.