2020 ലെ തന്റെ ലക്ഷ്യങ്ങളെ കുറിച്ച് മനസ് തുറന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. കോപ്പ അമേരിക്കയും ചാമ്പ്യൻസ് ലീഗ് കിരീടവുമാണ് തന്റെ ലക്ഷ്യമെന്ന് നെയ്മർ പറഞ്ഞു. ഇത്തവണ ബ്രസീൽ കിരീടം ഉയർത്തിയപ്പോൾ പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് നെയ്മർ പുറത്ത് പോയിരുന്നു. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി ചരിത്രത്തിൽ ഇതുവരെ ക്വാർട്ടർ കടന്നിട്ടില്ല.
2019 തനിക്ക് മോശം വർഷമായിരുന്നു എന്ന് ബ്രസീലിയൻ താരം നെയ്മർ കൂട്ടിച്ചേർത്തു. പരിക്ക് കാരണം വർഷത്തിൽ ഭൂരിഭാഗവും നെയ്മറിന് നഷ്ടമായിരുന്നു. ഏറെ പ്രതീക്ഷയോടാണ് പുതുവർഷത്തെ കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-Advertisement-