നെയ്മറിന്റെ അത്ര കഴിവ് മെസ്സിക്കില്ല എന്ന് ബ്രസീൽ ഇതിഹാസ താരം കഫു. നെയ്മറിന് പ്രകൃതി വഴി കിട്ടിയ കഴിവുകൾ ആണെന്നും കഫു പറഞ്ഞു. അതേ സമയം താൻ മെസ്സിയുടെ ഫാൻ ആണെന്നും എന്നാൽ മെസ്സിക്ക് പോലും നെയ്മറിന്റെ അത്ര കഴിവുകൾ ഇല്ലാ എന്നും കഫു കൂട്ടിച്ചേർത്തു. ഏറ്റവും നാച്ചുറലായി സ്കില്ലുള്ള താരമാണ് നെയ്മർ.
നെയ്മറിന്റെ കഴിവിന്റെ അടുത്തെത്താൻ സ്കില്ലുള്ള താരമങ്ങൾ ഇപ്പോൾ ലോക ഫുട്ബോളിൽ ഇല്ല. എന്നാൽ എന്തുകൊണ്ട് ഇതുവരെ ബാലൻ ദൊയോർ പോലും നെയ്മറിന് കിട്ടുന്നില്ല എന്ന ചോദ്യത്തിന് കഫു മൗനം പാലിച്ചു. അതേ സമയം ഈ പരാമർശങ്ങൾക്കെതിരെ ആരാധകർ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
-Advertisement-