മഹാ ഡെർബിയിൽ മുംബൈ വീരഗാഥാ

ഇന്ത്യൻ സൂപ്പർ ലീഗിലെ മഹാ ഡെർബിയിൽ മുംബൈക്ക് ജയം. ഏക പക്ഷീയമായ രണ്ട് ഗോളുകൾക്കാണ് മുംബൈ ജയം സ്വന്ത മാക്കിയത്.  ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോളുകൾക്ക് മറുപടി നല്കാൻ പൂനക്ക് ആവാതെ പോവുകയായിരിരുന്നു. 

മുംബൈക്ക് വേണ്ടി മോഡു സുഗോയാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് പെനാൽറ്റിയിലൂടെ  റാഫേൽ ബാസ്‌റ്റോസ്‌ മുംബൈയുടെ ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി പൂനെ ആക്രമണം ശക്തമാക്കിയെങ്കിലും ഗോൾ നേടാൻ അവർക്കായില്ല. 

ഇഞ്ചുറി ടൈമിൽ  ലൂസിയൻ ഗോയന് മുംബൈയുടെ ഗോൾ നില ഉയർത്താൻ അവസരം ലഭിച്ചെങ്കിലും പെനാൽറ്റി പൂനെ ഗോൾ കീപ്പർ രക്ഷപ്പെടുത്തുകയായിരുന്നു. ആദ്യ പകുതിയിൽ മലയാളി താരം ആഷിഖ് കുരുണിയൻ പരിക്കേറ്റു പോയതും പൂനെക്ക് തിരിച്ചടിയായി. 

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here