മൊറോക്കൻ സൂപ്പർ താരം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്നു. മൊറോക്കൻ മിഡ്ഫീൽഡറായ നൗസർ അൽ മൈമൗനിയെയാണ് എടികെ സ്വന്തമാക്കിയത്. മോറോക്കോ ക്ലബ്ബായ മൊഗ് ഹ്രെബ് ടെട്ടോനിന്റെ താരമായിരുന്നു അൽ മൈമൗനി. 27കാരനായ താരം നൂറിലേറെ മത്സരങ്ങൾ ക്ലബ്ബിനായി കളിച്ചിട്ടുണ്ട്.
എടികെ കൊൽക്കത്ത തങ്ങളുടെ ഒഫീഷ്യൽ അക്കൗണ്ടിലൂടെയാണ് മൊറോക്കൻ താരത്തെ എത്തിച്ച കാര്യം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ സീസണിലെ പരിതാപകരമായ പ്രകടനത്തിൽ നിന്നും തിരിഛ്ച്ച വന്നു കപ്പുയർത്താനാണ് എടികെയുടെ ശ്രമം. അച്ചിലേറെ താരങ്ങളെ ഇപ്പോൾ തന്നെ എടികെ ടീമിലെത്തിച്ചു കഴിഞ്ഞു.
-Advertisement-