റോണാൾഡോയും മെസ്സിയും ഒന്നിക്കുന്നു?, ഇതിഹാസ കൂട്ട്കെട്ടൊരുക്കാൻ ബാഴ്സക്ക് ആകുമോ?

റോണാൾഡോയും മെസ്സിയും ഒരു ടീമിലെത്തിയേക്കും. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധ്കരെ ആവേശത്തിലാഴ്ത്തുന്ന വാർത്തയാണ് ഇന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ പുറത്ത് വിട്ടത്. യുവന്റസ് കൊറോണക്കാലത്ത് താരങ്ങളുടെ ശമ്പളം താങ്ങാൻ കഴിയാതെ വിറ്റഴിക്കാൻ ശ്രമിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾക്കായി റോണാൾഡോയെ നൽകാൻ ഒരുക്ക്കമാണെന്ന് യുവന്റസ് അറിയിച്ചു പോലും. ബാഴ്സലോണയുമായും യുവന്റസ് ചർച്ചകൾ നടത്തിയിരുന്നു.

ബാഴ്സ സമ്മത്ം മൂളിയാൽ ലോകം ഇന്നേ വരെ കണ്ടിട്ടില്ലാാത്തത്ര വലിയ ട്രാൻസ്ഫർ ആയിരിക്കും അത്. ഫുട്ബോൾ ലോകം ഭരിക്കുന്ന രണ്ട് സൂപ്പർ താരങ്ങൾ ബാഴ്സയിൽ കളിക്കുന്നു എന്നത് കറ്റലൻ ടീമിനെ സംബന്ധിച്ചിടത്തോളം അഭിമാനവും കൂടിയാണ്. എന്നാൽ കൊറോണക്കാലത്ത് വമ്പൻ നഷ്ടങ്ങൾ സംഭവിച്ച ക്ലബ്ബുകളിൽ ബാഴ്സ. അതുകൊണ്ട് തന്നെ അവരും ടീമിലെ ചിലതാരങ്ങളെ വിറ്റ് നഷ്ടം ചുരുക്കാനുള്ള ശ്രമത്തിലാണ്. എങ്കിലും മറിച്ച് ഒന്ന് നടക്കുമെന്ന പ്രതീക്ഷ ഒരിക്കലും ഒരു ഫുട്ബോൾ ആരാധകന് ഉണ്ടാകാതിരിക്കുകയില്ലല്ലോ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here