ബാഴ്സലോണയുടെ ആരാധ്കർക്ക് ആശ്വാസം. സൂപ്പർ സ്റ്റാർ ലയണൽ മെസ്സിയുടെ പരിക്ക് സാരമുള്ളതല്ല. ബയേൺ മ്യൂണിക്കിനെതിരെ ചാമ്പ്യൻസ് ലീഗിൽ മെസ്സി ഇറങ്ങും. നാപോളിക്ക് എതിരായ മത്സരത്തിലാണ് മെസ്സിക്ക് പരിക്ക് എറ്റത്. നാപോളിക്ക് എതിരായ മത്സരത്തില്‍ നാപോളിയുടെ പ്രതിരോധതാരം കൗലിബലിയുടെ ചവിട്ട് കൊണ്ടായിരുന്നു മെസ്സി വീണത്.
ആ ഫൗളിന് പെനാള്‍ട്ടി കിട്ട് ബാഴ്സ മൂന്നാം ഗോള്‍ നേടിയിരുന്നു. സുവാരസ് ആണ് പെനാൽറ്റി അടിച്ചത്. മെസ്സി വേദനയോടെ ആയിരുന്നു മത്സരം അവസാനിപ്പിച്ചത്. മെസ്സിയുടെ സാന്നിധ്യം ബാഴ്സക്ക് ആശ്വാസമാകും .
-Advertisement-