ബാഴ്സയുമായി കട്ടക്കലിപ്പിൽ ലയണൽ മെസ്സി. ക്ലബ്ബ് വിടുമെന്ന് വീണ്ടും ഉറപ്പിച്ച് സൂപ്പർ താരം. മെസ്സിയുടെ പിതാവ് ജോർഗെ മെസ്സിയുമായി ബാഴ്ഴ്സലോണയും ക്ലബ്ബ് പ്രസിഡന്റ് ബർതലമെയോവും നടത്തിയ ചർച്ചകൾ ഫലം കാണാത്തതിന് പിന്നാലെയാണ് മെസ്സി ക്യാമ്പ് നിലപാട് കടുപ്പിച്ച വിവരം പുറത്ത് വരുന്നത്.
മറ്റ് ക്ലബ്ബുകളുമായി ഒഫീഷ്യൽ ചർച്ചകൾ നടത്തിയിട്ടെല്ലിങ്കിലും മെസ്സി എന്തായാലും പുറത്തേക്ക് തന്നെ പോവുമെന്നാണ് റിപ്പോർട്ടുകൾ. മെസ്സി ക്ലബ്ബ് വിടുമെന്ന് മാസങ്ങൾക്ക് മുൻപേ ക്ലബ്ബിനെ അറിയിച്ചെങ്കിലും ഇപ്പോളും 700മില്ല്യൺ കോണ്ട്രാക്റ്റിനെ കുറിച്ചാണ് ബാഴ്സ ചിന്തിക്കുന്നത്. ഇതിനെല്ലാം പുറമേ രണ്ട് വർഷം കൂടി കോണ്ട്രാക്റ്റ് പുതുക്കണമെന്നാണ് ബാഴ്സ ഇപ്പോൾ പറയുന്നത്.
-Advertisement-