ലയണൽ മെസ്സിയുടെ ആവശ്യം തള്ളി ബാഴ്സലോണ. ബാഴ്സക്ക് മുന്നിൽ മെസ്സി വെച്ച ആവശ്യം മറ്റൊന്നുമല്ല. അര്‍ജന്റീന ടീമിലെ സഹതാരവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്വന്തം സെര്‍ജിയോ അഗ്യൂറോയെ ടീമിലെത്തിക്കണമെന്നാണ്. പരിക്കേറ്റ സുവാരസ് നാലു മാസം കളിക്കാത്ത സാഹചര്യത്തിലാണ് മെസ്സി ആവശ്യപ്പെട്ടത്.
എന്നാൽ ഇത് ബാഴ്സ തള്ളിക്കളഞ്ഞു. അഗ്യൂറോയെ ടീമിലെടുക്കണമെന്ന് പുതിയ പരിശീലകന്‍ ക്വികെ സെറ്റിയനോടും മെസ്സി ആവശ്യപ്പെട്ടിരുന്നു. അതേ സമയം മെസ്സിക്ക് പരിശീലകനിൽ നിന്നും സപ്പോർട്ട് കിട്ടിയില്ല.
-Advertisement-