ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീം വിടാനുള്ള ലയണൽ മെസ്സിയുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. മെസ്സിയെ ലാ ലീഗയിൽ നിർത്തുന്നതിന് വേണ്ടി ബാഴ്‌സലോണക്ക് പിന്തുണമായി ലാ ലീഗയും രംഗത്ത്. മെസ്സിക്ക് ബാഴ്‌സലോണ വിടണമെങ്കിൽ മെസ്സിയുടെ റിലീസ് ക്ലോസ് ആയ 700 മില്യൺ തുക നൽകിണമെന്ന ബാഴ്‌സലോണയുടെ വാദത്തിനാണ് ലാ ലീഗ പിന്തുണമായി എത്തിയത്.
ഇതോടെ മെസ്സി – ബാഴ്‌സലോണ പ്രശ്നം പുതിയ തലത്തിലേക്ക് കടക്കുകയായാണ്. ലാ ലീഗയുടെ പിന്തുണയും ബാഴ്‌സലോണക്ക് ലഭിച്ചതോടെ മെസ്സിക്ക് ഫ്രീ ട്രാൻസ്ഫറിൽ മറ്റൊരു ടീമിലേക്ക് പോവാനുള്ള സാധ്യത കുറയുകയും ചെയ്തു. അതെ സമയം ബാഴ്‌സലോണ ടീം അംഗങ്ങളെല്ലാം കൊറോണ ടെസ്റ്റിൽ പങ്കെടുത്തിരുന്നു.
-Advertisement-