കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. സ്റ്റേഡിയം കൗണ്ടറിലാണ് ടിക്കറ്റ് വിൽപന ആരംഭിച്ചിരിക്കുന്നത്. ഇതോടെ അടുത്ത വെള്ളിയാഴ്ച കൊച്ചി മഞ്ഞ കടലാവാൻ ഒരുങ്ങി.
സ്റ്റേഡിയം കൗണ്ടറിനു പുറമെ ഓൺലൈൻ വഴിയും ടിക്കറ്റുകൾ ലഭ്യമാണ്. ഇതെല്ലം കൂടാതെ കേരളത്തിലെ മുത്തൂറ്റ് ഫിൻകോർപ്പിന്റെ ശാഖകൾ വഴിയും കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു സ്പോൺസറായ മൈ ജിയുടെ ഷോറൂമുകളിലും ലഭിക്കും.
രാവിലെ 10 മണി മുതൽ വൈകിട്ട് 6.30 വരെ സ്റ്റേഡിയം കൗണ്ടറിൽ നിന്ന് ടിക്കറ്റുകൾ ലഭ്യമാവും. മെയ് 5നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ച്. മുംബൈ സിറ്റിക്കെതിരെയാണ് മത്സരം.
-Advertisement-