വമ്പൻ സർപ്രൈസുമായി കേരള ബ്ലാസ്റ്റേഴ്‌സ് ടീം

ഡെൽഹിക്കെതിരെയുള്ള ടീമിൽ വമ്പൻ സർപ്രൈസുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്‌സ് നിരയിൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോൾ വല കാത്ത നീരജ് സിംഗിനെ മാറ്റി നവീൻ കുമാറാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുക.

നീരജിന്റെ മാറ്റത്തിനു പുറമെ പോപ്പ്ലാറ്റിനികിന് പകരം സി.കെ വിനീതും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. പരിക്ക് മാറി സിറിൽ കാളിയും പ്രശാന്തും പകരക്കാരുടെ ബെഞ്ചിൽ എത്തിയിട്ടുണ്ട്.  കേരള ബ്ലാസ്റ്റർ നിരയിൽ മൂന്ന് വിദേശ താരങ്ങൾ മാത്രമാണ് ആദ്യ പതിനൊന്നിൽ ഇടം പിടിച്ചത്.

കേരള ബ്ലാസ്റ്റർ ടീം:  നവീൻ കുമാർ, റാകിപ്, സന്ദേശ് ജിങ്കൻ, ലാകിച്ച് പെസിച്ച്, ലാൽറുവാതാര, ക്രമറിച്ച്, സെയ്മനൽ ഡൗങ്ങൽ, നർസരി, സഹൽ അബ്ദുൽ സമദ്, സ്‌റ്റോഹനോവിച്ച്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here