മഞ്ഞപ്പടയുടെ മുൻ താരം ഇനി ഗ്രീസിലെ വമ്പൻ ക്ലബ്ബിൽ. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച യുവതാരം മാർക്ക് സിഫ്നിയീസാണ് ഗ്രീക്ക് ക്ലബായ പനാതിനായികോസിനു വേണ്ടി ഇനി ബൂട്ട് കെട്ടുന്നത്. കഴിഞ്ഞ സീസണിൽ പ്രതീക്ഷയോടെ റെനെ ആശാൻ മഞ്ഞപ്പടയിലേക്ക് കൊണ്ട് വന്ന താരമായിരുന്നു സിഫ്നിയീസ്. എന്നാൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി തിളങ്ങാൻ ഈ ഡച്ച് താരത്തിനായിരുന്നില്ല.
ബ്ലാസ്റ്റേഴ്സ് ആരാധകരെ കട്ട കലിപ്പിലാക്കി ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുന്നതിനിടെ മഞ്ഞപ്പട വിട്ട് എഫ് സി ഗോവയിൽ സിഫ്നിയോസ് ചേർന്നിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനമാണ് മഞ്ഞപ്പട ഉയർത്തിയത്. കഴിഞ്ഞ സീസണിൽ മഞ്ഞപ്പടയുടെ ആദ്യ ഗോൾ പിറന്നത് സിഫ്നിയോസിന്റെ ബൂട്ടിൽ നിന്നായിരുന്നു.
-Advertisement-