കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ നെടുംതൂണായ സന്ദേശ് ജിങ്കനെ പ്രശംസ കൊണ്ട് മൂടി കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയിലെ വിദേശ താരം സിറിൽ കാലി. പ്രീ സീസൺ ടൂർണമെന്റിൽ ജിങ്കനോടപ്പം രണ്ടു മത്സരം താരം ഒരുമിച്ച് കളിച്ചിരുന്നു. കളിക്കളത്തിലും പുറത്തു ജിങ്കൻ മികച്ചൊരു വ്യക്തിയാണെന്നും സിറിൽ പറഞ്ഞു.
“ഒരു മികച്ച കരിയർ കണ്ടെത്താനുള്ള കഴിവ് ജിങ്കനുണ്ട്. ഗ്രൗണ്ടിലും പുറത്തും ജിങ്കൻ അത് കാണിക്കുണ്ട്.” സിറിൽ കാലി പറഞ്ഞു. ജിങ്കന് പുറമെ മറ്റൊരു കേരള ബ്ലാസ്റ്റർസ് താരമായ സെയ്മിൻലെൻ ഡൗങ്ങലിനെ പറ്റിയും ഫ്രഞ്ച് സ്വദേശിയായ സിറിളിന് മികച്ച അഭിപ്രായമാണ്. പ്രതിരോധ നിരയിൽ ഏതു പൊസിഷനിലും കളിക്കാൻ സാധിക്കുന്ന സിറിൽ കാലി ഈ വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരക്ക് മികച്ച മൂതൽകൂട്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
-Advertisement-