കഴിഞ്ഞ വർഷം ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബെർബെറ്റോവിനെ വിമർശിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിങ്കൻ. മെൽബൺ സിറ്റിക്കെതിരായ പ്രീ സീസൺ മത്സരത്തിന് തൊട്ടുമുൻപാണ് മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ ജിങ്കന്റെ പ്രതികരണം.
9 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രം നേടിയ ബെർബെറ്റോവ് ഐ.എസ്.എൽ സീസൺ കഴിഞ്ഞു കേരളത്തിൽ നിന്ന് യാത്ര തിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായിരുന്ന ഡേവിഡ് ജെയിംസിനെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ജിങ്കൻ പ്രതികരണവുമായി രംഗത്തെത്തിയത്. ബെർബെറ്റോവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിന് പകരം ഡേവിഡ് ജെയിംസിനോട് കാര്യങ്ങൾ നേരിട്ട് പറയാമായിരുന്നു എന്നും ജിങ്കൻ പറഞ്ഞു.
ബാർബെറ്റോവിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയെങ്കിലും അദ്ദേഹത്തിന് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ലെന്നും ജിങ്കൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശം ആയിരുന്നെന്നും ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നും ജിങ്കൻ പറഞ്ഞു.