കേരള ബ്ലാസ്റ്റേഴ്‌സ് നായകനായ സന്ദേശ് ജിങ്കന് പരിക്ക്. ഇന്റർകോണ്ടിനെന്റൽ കപ്പിൽ കളിക്കുന്ന ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട ജിങ്കന്റെ പരിക്ക് ടീം ഇന്ത്യക്കും കേരള ബ്ലാസ്റ്റേഴ്‌സിനും തിരിച്ചടിയാണ്. രിശീലന മത്സരത്തിനിടെ ഹാംസ്ട്രിങിന് പരിക്കേറ്റ ജിങ്കൻ ആദ്യത്തെ മത്സരത്തിൽ കളിച്ചിരുന്നില്ല. അന്ന് പ്രതിരോധത്തിലെ പിഴവ് കാരണം ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയിൽ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിൽ തൊട്ടു തുന്നം പാടുകയായായിരുന്നു. ആദ്യ പരാജയം കണ്ട പരിശീലകൻ സ്റ്റിമാച്ച് ഉത്തര കൊറിയക്കെതിരായ മത്സരത്തിൽ ജിങ്കനെ ഇറക്കുകയായിരുന്നു.
പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാത്ത ജിങ്കനെ കളിപ്പിച്ച് വെട്ടിലാക്കുകയായിരുന്നു പരിശീലകൻ. കളിയിൽ ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് നായകനെ സബ്സ്റ്റിട്യൂട്ട് ചെയ്യേണ്ടതായും വന്നു. ഇതേ ടൂർണമെന്റിന് മുന്നോടിയായി തന്നെ റിട്ടയര്മെന്റിൽ നിന്നും തിരിച്ച് വന്ന മുൻ ബ്ലാസ്റ്റേഴ്‌സ് താരം അനസ് എടത്തൊടികയും പരിക്കിന്റെ പിടിയിലായിരുന്നു. സെന്റർ ബൈക്കുകൾ കൂട്ടത്തോടെ പരിക്കേറ്റു പുറത്ത് പോവുകയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ നായകൻറെ പരിക്ക് മഞ്ഞപ്പടയുടെ ആരാധകരെ തെല്ലൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ അടുത്ത സീസൺ നോക്കി കാണുന്നത്.