ഐ.എസ്.എല്ലിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരം എന്ന റെക്കോർഡ് ഇട്ട മത്സരത്തിൽ ഹീറോ ഓഫ് ദി മാച്ച് ആയി കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ സന്ദേശ് ജിങ്കൻ. മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ മികച്ച പ്രതിരോധം തീർത്ത ജിങ്കൻ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ഇഞ്ചുറി ടൈമിൽ മുംബൈ സിറ്റി സമനില പിടിച്ചെങ്കിലും സന്ദേശ് ജിങ്കൻറെ പ്രകടനം മികച്ചതായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ സന്ദേശ് ജിങ്കൻറെ 60മത്തെ മത്സരമായിരുന്നു ഇന്നത്തേത്. 59 മത്സരങ്ങൾ കളിച്ച ഇയാൻ ഹ്യൂമിന്റെ റെക്കോർഡാണ് ജിങ്കൻ ഇന്ന് മറികടന്നത്.
-Advertisement-