കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയെ കീഴടക്കി ആരാധകരുടെ മനസ്സിൽ ഇടം നേടിയ യുവതാരമാണ് സഹല്‍ അബ്ദുള്‍ സമദ്. സൂപ്പർ താരത്തെ ബ്രസീലിയൻ ഇതിഹാസം കക്കയുമായി താരതമ്യം ചെയ്തത് മറ്റാരുമല്ല ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ തന്നെയാണ്. സഹലിന്റെ കളി പലപ്പോളും തന്നെ ഇതിഹാസ താരം കക്കയെ ഓര്‍മിപ്പിക്കുന്നുവെന്ന് ജിങ്കൻ പറഞ്ഞു.
സഹലിന്റെ ഫോൺ നമ്പർ താൻ സേവ് ചെയ്തത് സഹൽ കക്ക എന്നാണെന്നും അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ബ്ലാസ്റ്റേഴ്സിന്റെ മെസ്യുട്ട് ഓസിൽ എന്നാണ് യുവതാരത്തെ വിശേഷിപ്പിക്കുന്നത്. ഇതാദ്യമായാണ് ഒരാൾ സഹലിനെ കക്കയോട് ഉപമിക്കുന്നത്.
-Advertisement-
Super പക്ഷേ രണ്ടാം കമന്റ് ഇല്ലാതാക്കാൻ കഴിഞ്ഞില്ല😭😭😭