കേരളത്തിലെ ഇപ്പോഴത്തെ ഹിറ്റ് ഡയലോഗ് ആയ പൊളി സാനം **** ഡയലോഗ് ഏറ്റു പിടിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് താരമായ രാഹുൽ കെ പി പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറലായിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിച്ചതിന്റെ ഭാഗമായി നടത്തി ഡിന്നറിനു ശേഷം വിദേശ താരമായ സുയിവർലൂൺ ആണ് ഈ അസഭ്യം കലർന്ന ഡയലോഗ് പറഞ്ഞ് താരമായത്.
ഭക്ഷണം എങ്ങനെയുണ്ട് എന്ന് രാഹുൽ കെ പി ചോദിച്ചപ്പോൾ ഉത്തരമായി പൊളി സാനം **** എന്ന ഡയലോഗ് മലയാളത്തിൽ പറയുകയായിരുന്നു സുയിവർലൂൺ. ഈ ഡയലോഗ് കേട്ട കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളാകെ ചിരിയിലേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. മുഹമ്മദ് റാഫി, പ്രശാന്ത് തുടങ്ങിയവർ ഒക്കെ ഡിന്നറിന് ഉണ്ടായിരുന്നു.
-Advertisement-