കേരള ബ്ലാസ്റ്റേഴ്സിലെ യുവ താരങ്ങൾ ജിങ്കനെ കണ്ടു പഠിക്കണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ഇന്ത്യൻ അണ്ടർ 17 ഗോൾ കീപ്പർ ധീരജിനെ സൂചിപ്പിച്ചു കൊണ്ടാണ് ഡേവിഡ് ജെയിംസ് സന്ദേശ് ജിങ്കനെ പ്രശംസ കൊണ്ട് ചൊരിഞ്ഞത്.
ഐ.എസ്.എല്ലിന്റെ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെയുള്ള താരമാണ് ജിങ്കൻ. ഓരോ വർഷവും മികച്ച പ്രകടനം കാഴ്ചവെച്ച ജിങ്കനെ മറ്റു താരങ്ങളും മാതൃകയാക്കണമെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ കൂടിയാണ് ജിങ്കൻ.
-Advertisement-