കഴിഞ്ഞ സീസണിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് വിലക്ക് നേരിട്ടിരുന്ന അനസ് എടത്തൊടികയുടെ തിരിച്ച് വരവ് ടീമിനെ ശക്തമാക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ്. വിലക്ക് മൂലം കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മൂന്ന് മത്സരങ്ങൾ അനസിനു നഷ്ടപ്പെട്ടിരുന്നു.
താരം തിരിച്ചു വരുന്നതോടെ ടീമിന് കോമ്പറ്റിഷൻ കൂടുമെന്നും പരിശീലകൻ എന്ന നിലയിൽ തനിക്ക് കൂടുതൽ ഓപ്ഷൻസ് ലഭിക്കുമെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. അനസിന്റെ വരവോടെ ആദ്യ ഇലവനിൽ ആര് ഇറങ്ങണമെന്നതിനു മത്സരം കൂടുമെന്നും അത് ടീമിന് മൊത്തമായി ഗുണം ചെയ്യുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.
-Advertisement-