ബ്ലാസ്റ്റേഴ്സ് ആരാധകർ പറയുന്നു- “ഇതിലും ഭേദം ഡ്രാഗൺ കുഞ്ഞുങ്ങളും കരിങ്കോഴിയും ആയിരുന്നു”

കേരള ബ്ലാസ്റ്റേഴ്സ് അഡ്മിന്റെ ബിനോദ് – ട്രോളിനെ മറു ട്രോളുമായി നേരിട്ട് ബ്ലാസ്റ്റേഴ്സ് ആരാധകർ. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അനൗൺസ്മെന്റ് കണ്ട് ആരാധകരും ഞെട്ടി. സ്വാഗതം ബിനോദ് എന്ന പേരിൽ ഒരു ജേഴ്സി മാത്രമായിരുന്നു ബ്ലാസ്റ്റേഴ്സ് പുറത്ത് വിട്ടത്. ബ്ലാസ്റ്റേഴ്സ് ആരാധകർ ആരാണീ ബിനോദ് എന്നറിയാനുള്ള ആകാംഷയിലായിരുന്നു. കാത്തിരുന്ന ജിങ്കന് പകരക്കാരനാണോ ബിനോദ് എന്ന് ഗൂഗിഗിൾ തപ്പിയ ആരാധകർക്ക് നിരാശയായിരുന്നു ഫലം. ട്രോളന്മാരുടെ ഒരു സൃഷ്ടിയായിരുന്നു ഈ ബിനോദ്.

അഖിലേന്ത്യാ ലെവലിൽ ട്രെൻഡായ ഒരു ട്രോളുമായി വന്നിരിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ് അഡ്മിൻ. ഇതറിഞ്ഞതിന് ശേഷം ഞങ്ങളുടെ ഡ്രാഗൺ കുഞ്ഞുങ്ങളും കരിങ്കോഴിയും ആയിരുന്നു ഭേദം എന്ന് ബ്ലാസ്റ്റേഴ്സ് അഡ്മിനെ ഓർമ്മിപ്പിക്കുകയും ചെയ്തു ബ്ലാസ്റ്റേഴ്സ് ആരാധകർ. സമീപകാലത്ത് സോഷ്യൽ മീഡിയ പോസ്റ്റുകളിലെ ഹിറ്റ് കമന്റുകൾ ആയിരുന്നു ഡ്രാഗൺ കുഞ്ഞുങ്ങളും കരിങ്കോഴി വില്പനയുമെല്ലാം.

ആരാണ് ഈ ബിനോദ്?

ബിനോദ് ഒരു യൂട്യൂബ് യൂസർ നേയിം ആണ് . ബിനോദ് താക്കുർ അഥവാ “ബിനോദ് തരു” എന്ന യൂസർ. എല്ലാ വീഡിയോയുടെ അടിയിലും ബിനോദ് എന്ന സ്വന്തം പേര് കമന്റ് ചെയ്യുകയാണ് അദ്ദേഹം സാധാരണ ചെയ്തിരുന്നത്. ഒരു യൂട്യൂബ് ചാനലിൽ ( slayy point) അവർ ഈ കമന്റ് റോസ്റ്റിംഗ് സെഷനിൽ അവതരിപ്പിച്ച വീഡിയോയ ഉൾപ്പെടുത്തി. പിന്നീട് ബിനോദിനെ ട്രോളന്മാർ ഏറ്റെടുക്കുകയും ഇന്ത്യയിൽ നാഷണൽ ലെവൽ ട്രെൻഡാവുകയും ചെയ്തു. അതിനെ പിൻപറ്റി പല ബ്രാൻഡുകളും ബിനോദ് ട്രെൻഡ് പിന്തുടർന്നു. പേടിഎം ട്വിറ്റർ ഹാൻഡിൽ നേം ബിനോദ് ആക്കിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ബിനോദ് എന്ന പേരിൽ ഇപ്പോൾ ഒരു ജേഴ്സി ട്വിറ്ററിലൂടെ പങ്ക് വെക്കുകയും ചെയ്തു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here